ലോസ് ഏഞ്ചല്‍സ്: മക്കളെ കാണാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റ്. കുട്ടികളെ കാണാത്തതില്‍ വിഷമത്തിലാണെന്നും മക്കളെ ഒരു നോക്കു കാണാന്‍ മുന്‍ ഭാര്യ ആഞ്ജലിന ജോളിയോട് അക്ഷിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. മഡോക്സ്, പാക്സ്, സഹാറ, ഷിലോ, നോക്സ്, വിവിയന്‍ എന്നിങ്ങനെ ആറ് മക്കളാണ് ബ്രാഡ്പിറ്റ്-ആഞ്ജലിന ദമ്പതികള്‍ക്കുള്ളത്.
വിവാഹ മോചനത്തിന് ശേഷം ആഞ്ജലീന കുട്ടികളെ കാണാന്‍ ബ്രാഡിനെ അനുവദിക്കാറില്ലെന്നാണ് റിപ്പോര്‍ട്ട്. മക്കള്‍ക്ക് വേണ്ടി എന്ത് വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മക്കളിൽ നിന്ന് അകലുന്നത് വളരെയധികം വേദനയും ബുദ്ധിമുട്ടുമുണ്ടാക്കുന്നു. ബ്രാഡ് പിറ്റ് കുട്ടികളെ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹത്തിനോടടുത്ത വൃത്തങ്ങള്‍ പറയുന്നു. അവധി ദിനങ്ങള്‍ വരാനിരിക്കുന്നതിനാല്‍ കൂടുതല്‍ വേദനയുണ്ടാക്കുന്നു.
ആഞ്ജലീനയോട് കുറച്ച് കരുണ കാണിക്കാനും എന്ത് വേണമെങ്കിലും ചെയ്യാന്‍ ബ്രാഡ് പിറ്റ് തയ്യാറാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
brad pitt talks about children