ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചു; ആറ് പേര്‍ക്ക് പരിക്ക്

എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. ആറ് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. നിലയ്ക്കലില്‍ നിന്ന് തീര്‍ത്ഥാടകരെ കയറ്റാന്‍ പോയ മിനി ബസ്സും പമ്പയില്‍ നിന്ന് എറണാകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്. വൈകിട്ട് അഞ്ചരയോടെ എരുമേലി കുട്ടാപ്പായി പടിയിലാണ് അപകടമുണ്ടായത്.

തമിഴ്‌നാട് സ്വദേശിയായ മിനി ബസ് ഡ്രൈവറുടെ കാലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ഡ്രൈവറുടെയും നാല് തീര്‍ത്ഥാടകരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ശബരിമല പാതയില്‍ ഗതാഗത തടസം നേരിട്ടു.

Also Read

More Stories from this section

family-dental
witywide