
മോശം പെരുമാറ്റത്തിന് ചൈനയിലെ ചൈനയിലെ മുന്‍ വനിതാ ഗവര്‍ണര്‍ക്ക് 13 വർഷം തടവും ഒരു മില്യൺ യുവാൻ (ഏകദേശം 1.18 കോടി രൂപ) പിഴയും വിധിച്ചു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) റിപ്പോർട്ട് പ്രകാരം, ചൈനയിലെ ‘സുന്ദരിയായ ഗവര്‍ണര്‍’ എന്നറിയപ്പെട്ടിരുന്ന സോങ് യാങ്ങിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്.
നിരവധി കീഴുദ്യോഗസ്ഥരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങുകയും ചെയ്ത കേസിലാണ് ഗ്യൂയ്‌ചോ പ്രവിശ്യയിലെ മുന്‍ ഗവര്‍ണറും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന സോങ് യാങ്ങി(52)നെയാണ് 13 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
കീഴുദ്യോഗസ്ഥരായ 58 പുരുഷന്മാരുമായി ഇവര്‍ ലൈംഗികബന്ധം പുലര്‍ത്തിയെന്നും തന്റെ പദവി ദുരുപയോഗംചെയ്ത് വന്‍തുകകള്‍ കൈക്കൂലിയായി വാങ്ങിയെന്നുമായിരുന്നു പരാതി. ഗ്യൂയ്‌ചോ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയില്‍ ഗവര്‍ണര്‍ നടത്തിയ അധികാരദുര്‍വിനിയോഗങ്ങള്‍ എണ്ണിയെണ്ണി ചൂണ്ടിക്കാട്ടിയിരുന്നു. ഗവര്‍ണര്‍ പദവിയിലിരിക്കെ തനിക്ക് വേണ്ടപ്പെട്ട കമ്പനികള്‍ക്ക് കരാറുകള്‍ ലഭിക്കാന്‍ കൈക്കൂലി വാങ്ങി, ഹൈടെക്ക് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ താനുമായി അടുത്തബന്ധമുള്ള വ്യവസായിക്ക് ഭൂമി അനുവദിച്ചു തുടങ്ങിയവയായിരുന്നു പ്രധാന ആരോപണങ്ങള്‍.















