
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് 11 ദിവസം ബാക്കിനിൽക്കെ, ഉദ്ഘാടനംവരെ എല്ലാ ദിവസവും പ്രത്യേക ചടങ്ങുകൾ നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
“അയോധ്യയിലെ രാംലല്ലയുടെ അഭിഷേകത്തിന് ഇനി 11 ദിവസം മാത്രം. ഈ ശുഭമുഹൂർത്തത്തിന് സാക്ഷിയാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. പ്രതിഷ്ഠാ ദിനത്തിൽ ഇന്ത്യയിലെ എല്ലാ ജനങ്ങളെയും പ്രതിനിധീകരിക്കാൻ ദൈവം എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ഇത് മനസ്സിൽ വെച്ചുകൊണ്ട് ഞാൻ ഇന്ന് മുതൽ 11 ദിവസത്തെ ഒരു പ്രത്യേക ആചാരം ആരംഭിക്കുന്നു. എല്ലാ ജനങ്ങളിൽ നിന്നും ഞാൻ അനുഗ്രഹം തേടുകയാണ്. ഈ നിമിഷത്തിൽ, എന്റെ വികാരങ്ങൾ വാക്കുകളിൽ പ്രകടിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്,” പ്രധാനമന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.
നേരത്തെ, അയോധ്യയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ, രാമക്ഷേത്രം പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് വീടുകളിൽ രാമജ്യോതി തെളിയിക്കാൻ പ്രധാനമന്ത്രി മോദി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു, ജനുവരി 23 മുതൽ അവരുടെ സൗകര്യമനുസരിച്ച് അയോധ്യ സന്ദർശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം 22ന് ഉച്ചയ്‌ക്ക് 12:29:8 മുതൽ 12: 30: 32 വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള 7000-തിൽ അധികം വിശിഷ്ട വ്യക്തികളാണ് ചടങ്ങിൽ പങ്കെടുക്കുക. കോൺഗ്രസും സിപിഎമ്മും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും.









