ആർഎസ്എസ് നിയമപരമായി രജിസ്ട്രേഷൻ നടത്തണം, ഫണ്ട് വിവരങ്ങൾ വെളിപ്പെടുത്തണം; മോഹൻ ഭഗവതിന് കത്തയച്ച് കർണാടക ആഭ്യന്തര മന്ത്രി

നിയമപരമായി മാത്രമേ പ്രവർത്തിക്കാവൂ എന്ന കർശന നിർദേശത്തോടെ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്.) മേധാവി മോഹൻ ഭാഗവതിന് കത്തയച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖർഗെ. രാജ്യത്ത് പ്രവർത്തിക്കുന്ന മറ്റ് സാധാരണ സംഘടനകൾക്ക് ബാധകമായ എല്ലാ നിയമങ്ങളും ആർ.എസ്.എസിനും ബാധകമാണെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. ആർ.എസ്.എസിനെതിരെയുള്ള രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരിലെ പ്രമുഖ മന്ത്രിയായ പ്രിയങ്ക് ഖർഗെയുടെ ഈ നിർണായക നീക്കം.

രാജ്യത്തെ മറ്റ് സംഘടനകൾക്കെന്ന പോലെ ആർ.എസ്.എസിനും നിയമപരമായ രജിസ്ട്രേഷൻ അനിവാര്യമാണെന്ന് പ്രിയങ്ക് ഖർഗെ കത്തിൽ ഓർമ്മിപ്പിക്കുന്നു. മറ്റ് പ്രസ്ഥാനങ്ങളെപ്പോലെ തന്നെ രാജ്യത്തെ ഭരണഘടനയും നിയമവ്യവസ്ഥയും അനുസരിക്കാനുള്ള പൂർണ്ണമായ ബാധ്യത ആർ.എസ്.എസിനുമുണ്ട്. നിയമത്തിന് മുകളിലാണ് തങ്ങളെന്ന ധാരണ സംഘടനയ്ക്ക് ഉണ്ടാകരുത് എന്നും മറ്റ് സന്നദ്ധ-രാഷ്ട്രീയ സംഘടനകൾ പുലർത്തുന്ന നിയമപരമായ എല്ലാ മാനദണ്ഡങ്ങളും ആർ.എസ്.എസും പാലിക്കണമെന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെടുന്നു.

സംഘടനയുടെ സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തണമെന്നതാണ് കത്തിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ആവശ്യം. ആർ.എസ്.എസിന് വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകളുടെയും സംഭാവനകളുടെയും പൂർണ്ണമായ വിവരങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താൻ നേതൃത്വം തയ്യാറാകണം. രാജ്യത്തെ നിയമപ്രകാരമുള്ള നികുതികൾ കൃത്യമായി അടയ്ക്കാനുള്ള ബാധ്യത ആർ.എസ്.എസിനുണ്ടെന്നും സാമ്പത്തിക കാര്യങ്ങളിൽ പൂർണ്ണമായ സുതാര്യത പാലിക്കാൻ സംഘടന നിർബന്ധിതരാണെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി. കർണാടക സർക്കാരും ആർ.എസ്.എസും തമ്മിലുള്ള രാഷ്ട്രീയപ്പോര് വരും ദിവസങ്ങളിൽ കൂടുതൽ കടുക്കുമെന്ന സൂചനയാണ് ഈ കത്തിലൂടെ പുറത്തുവരുന്നത്.

Karnataka Minister Priyank Kharge Writes to Mohan Bhagwat Demands RSS to Register and Ensure Financial Transparency

More Stories from this section

family-dental
witywide