ട്രെയിനിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം : മലയാളിയെന്ന് സംശയം

ബംഗളൂരു: ട്രെയിനിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കര്‍ണാടകയിലെ ബയപ്പനഹള്ളിയില്‍ സര്‍ എം വിശ്വേശ്വരയ്യ റെയില്‍വേ ടെര്‍മിനലിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൈസൂരുവില്‍ നിന്ന് കാരയ്ക്കലിലേക്ക് (മൈസൂരു കാരയ്ക്കല്‍ എക്‌സ്പ്രസ്) പോവുകയായിരുന്ന ട്രെയിനിന്റെ കംപാര്‍ട്ടുമെന്റിലാണ് 45 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും വസ്ത്രത്തിന്റ പോക്കറ്റില്‍ നിന്ന് ജനുവരി 16 ന് തൃശൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെ ടിക്കറ്റ് കണ്ടെടുത്തു. ഇതോടെയാണ് മലയാളിയെന്ന സംശയം പൊലീസിന് വന്നത്. ആത്മഹത്യയെന്നാണ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

More Stories from this section

family-dental
witywide