ചെന്നൈയിലെ എയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് അപകടം: മരണം അഞ്ചായി

ചെന്നൈ: ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ ഷോയ്ക്ക് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി. തിരക്കില്‍പ്പെട്ട് തളര്‍ന്നുവീണ 200ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിര്‍ജ്ജലീകരണവും ക്ഷീണവും മൂലമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്നലെ മറീന ബീച്ചില്‍ നടന്ന പരിപാടി രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു. പരിപാടി കഴിഞ്ഞ് ജനക്കൂട്ടം മുഴുവന്‍ പിരിഞ്ഞു പോകാന്‍ തുടങ്ങിയതോടെ അനിയന്ത്രിതമായ തിക്കും തിരക്കുമുണ്ടായത്. രാവിലെ 7 മണിക്ക് ആളുകള്‍ പ്രദര്‍ശനത്തിനായി ഒത്തുകൂടാന്‍ തുടങ്ങിയിരുന്നു. ഇതോടെ നഗരത്തിലുടനീളമുള്ള നിരവധി റോഡുകളില്‍ ഗതാഗതക്കുരുക്കുകള്‍ ഉണ്ടായിരുന്നു.

More Stories from this section

family-dental
witywide