ആഹാ… പാർലമെന്റിലേക്കുള്ള ‘എൻട്രി’ സ്വന്തം ചിഹ്നത്തിൽ! ശ്രദ്ധ നേടി ഫ്രാൻസിസ് ജോർജ്

ദില്ലി: പാര്‍ലമെന്‍റിലേക്കുള്ള എൻട്രിയിലൂടെ ഏവരുടെയും ശ്രദ്ധ കവർന്നിരിക്കുകയാണ് കോട്ടയം എം പി ഫ്രാൻസിസ് ജോർജ്. തെരഞ്ഞെടുപ്പിൽ തന്റെ സ്വന്തം ചിഹ്നമായിരുന്ന ഓട്ടോ റിക്ഷയിലാണ് ഫ്രാൻസിസ് ജോര്‍ജ് പാര്‍ലമെന്‍റിലെ പുതിയ സമ്മേളനത്തിലെ ആദ്യദിനം എത്തിയത്. കോട്ടയത്ത് യു ഡി എഫ് സ്ഥാനാർഥിയായി ഓട്ടോ റിക്ഷ ചിഹ്നത്തിലാണ് ഫ്രാൻസിസ് ജോർജ് മത്സരിച്ചത്. തന്നെ തിരഞ്ഞെടുത്ത ജനങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ആണ് ഇത്തരത്തിൽ ഓട്ടോ റിക്ഷയിൽ പാർലമെന്റിൽ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം വന്യജീവി വിഷയത്തിൽ സ്വകാര്യ ബിൽ പാർലമെന്‍റില്‍ അവതരിപ്പിക്കുമെന്നും നിയുക്ത കോട്ടയം എം പി ഫ്രാൻസിസ് ജോര്‍ജ് പറഞ്ഞു. ജനങ്ങളെ വന്യജീവികളുടെ ദാക്ഷിണ്യത്തിന് വിട്ടുകൊടുക്കാൻ കഴിയില്ല. വന്യജീവികൾ ആക്രമിച്ചാൽ കയ്യും കെട്ടിയിരിക്കണമെന്ന ഏർപ്പാട് ഇന്ത്യയിൽ മാത്രമാണ്. ലോക്സഭയിൽ സംസാരിക്കാൻ കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ റബർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

More Stories from this section

family-dental
witywide