അയോധ്യയിലെ ‘പ്രാണ്‍ പ്രതിഷ്ഠ’ പരിപാടിക്കായി സര്‍ക്കാര്‍ വകുപ്പുകള്‍ ആര്‍എസ്എസ്, വിഎച്ച്പി എന്നിവയുമായി കൈകോര്‍ക്കുന്നു

ന്യൂഡല്‍ഹി: അയോധ്യയിലെ രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങില്‍ ആര്‍എസ്എസും വിഎച്ച്പിയും മറ്റ് കാവി സംഘടനകളും നേതൃപരമായ പങ്ക് വഹിക്കുന്നുണ്ട്. 500 വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ശ്രീരാമന്റെ ജന്മസ്ഥലമെന്ന വിശ്വസിക്കപ്പെടുന്ന അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠ’ പരിപാടിക്കായി സര്‍ക്കാര്‍ വകുപ്പുകള്‍ ആര്‍എസ്എസ്, വിഎച്ച്പി എന്നിവയുമായി കൈകോര്‍ക്കുന്നു

രാമജന്മഭൂമി പ്രസ്ഥാനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും ഹൈന്ദവ സംഘടനകളും ഈ ചരിത്രസംഭവം വിജയിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണിപ്പോള്‍. മാത്രമല്ല പ്രതിഷ്ഠാദിനമായ ജനുവരി 22 ന് ലോകമെമ്പാടുമുള്ള 200-ലധികം സ്ഥലങ്ങളില്‍ മതപരമായ ചടങ്ങുകള്‍ നടക്കും.

ചടങ്ങ് ചരിത്രമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ എല്ലാ വകുപ്പുകളും സജീവമായ പങ്ക് വഹിക്കുന്ന പ്രചാരണത്തിന്റെ ഭാഗമാണ് ബിജെപി ഉള്‍പ്പെടെയുള്ള കാവി സംഘടനകള്‍. ഒരുപക്ഷേ ഇതാദ്യമായാണ് രാമജന്മഭൂമി പ്രസ്ഥാനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും ഹൈന്ദവ സംഘടനകളും കൈകോര്‍ത്ത് ഒരു പരിപാടിക്കായി പരസ്പരം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇത് ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നു.

More Stories from this section

family-dental
witywide