
ന്യൂഡല്‍ഹി: മോദിയോട് സ്ഥിരം കൊമ്പു കോര്‍ക്കുകയും, മോദി പലപ്പോഴും കടന്നാക്രമിക്കുകയും ചെയ്തിരുന്ന പ്രതിപക്ഷത്തോട് മമതയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അവരെ തന്റെ ശത്രുക്കളായി കാണുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രി മോദി പറഞ്ഞത്. പ്രതിപക്ഷ നേതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മോദി വ്യക്തമാക്കി.
‘ഞാന്‍ ഒരിക്കലും വെല്ലുവിളിക്കുന്നില്ലെന്നും, അവരെ ഒപ്പം കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ഞാന്‍ ആരെയും വിലകുറച്ച് കാണുന്നില്ലെന്നും മോദി തുറന്നടിച്ചു. അവര്‍ 60-70 വര്‍ഷമായി സര്‍ക്കാര്‍ രൂപീകരിച്ചു. അവര്‍ ചെയ്ത നല്ല കാര്യങ്ങള്‍ എനിക്ക് പഠിക്കണം. പ്രതിപക്ഷത്തെ ശത്രുവായി ഞാന്‍ കണക്കാക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാത്രമല്ല, പരിചയസമ്പന്നരായ പ്രതിപക്ഷ നേതാക്കളില്‍ നിന്ന് ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്കും ഉപദേശങ്ങളും കേള്‍ക്കാന്‍ തയ്യാറാണെന്നും മോദി. ‘എന്നെ ഉപദേശിക്കാന്‍ ആഗ്രഹിക്കുന്ന അനുഭവപരിചയമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍, ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു. അവര്‍ക്ക് മാധ്യമങ്ങളോട് എന്തും പറയാം – നല്ലതോ ചീത്തയോ, പക്ഷേ അവര്‍ക്ക് രാജ്യത്തിന്റെ നന്മയ്ക്കായി എന്തെങ്കിലും വാഗ്ദാനം ചെയ്യാനുണ്ടെങ്കില്‍ ഞാന്‍ അവരെ സ്വാഗതം ചെയ്യുന്നു. 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാന്‍ 18-ാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ പാരമ്പര്യങ്ങളും നിയമങ്ങളും ഉപയോഗിക്കാന്‍ എനിക്ക് കഴിയില്ലെന്നും പരിഷ്‌കരണത്തിലൂടെയും പ്രകടനത്തിലൂടെയും പരിവര്‍ത്തനത്തിലൂടെയും ഒരു മാറ്റം വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















