2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മപുരിയിലെ സ്ഥാനാര്‍ത്ഥി വിജയ്!ശിവയുടെ ആവശ്യം വിജയ് നിരസിക്കുമോ?

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മപുരി മണ്ഡലത്തില്‍നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. ടിവികെ ധര്‍മപുരി ജില്ലാ പ്രസിഡന്റ് ശിവയാണ് ഇക്കാര്യം സൂചിപ്പിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ധര്‍മപുരിയില്‍നിന്ന് മത്സരിക്കണമെന്ന് താന്‍ വിജയ്യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അംഗീകരിക്കുമെന്ന് ഉറപ്പുണ്ടെന്നുമാണ് വീഡിയോയില്‍ ശിവ പറയുന്നത്. കഴിഞ്ഞദിവസം ധര്‍മപുരിയില്‍ നടന്ന ടിവികെ ജില്ലാ അറ്റോര്‍ണിമാരുടെ യോഗത്തിലാണ് ശിവ ഈ ആവശ്യം ഉന്നയിച്ചത്.

”ധര്‍മപുരിയിലെ 5 മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ വിജയ് മത്സരിക്കും. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന് വിജയ് ഉറപ്പുനല്‍കിയിട്ടുണ്ട്. വന്‍ ഭൂരിപക്ഷത്തില്‍ അദ്ദേഹത്തെ വിജയിപ്പിക്കണം”ശിവയുടെ വാക്കുകള്‍ ഇങ്ങനെ.

അതേസമയം, ടിവികെയില്‍നിന്ന് ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരണം ഒന്നുംതന്നെ ഇതുവരെ ഉണ്ടായിട്ടില്ല.