അഭിമാനമായി ഐഎൻസ് കൊച്ചി, ഹൂതികളുടെ ആക്രമണത്തിന് ഇരയായ എണ്ണക്കപ്പലിനെ രക്ഷിച്ചതിൽ പങ്കെടുത്തു

ദില്ലി: ഹൂതി ആക്രമണത്തിന് ഇരയായ പാനമ എണ്ണക്കപ്പലിനെ രക്ഷിച്ച ദൗത്യത്തിൽ നാവികസേനയുടെ ഐഎൻഎസ് കൊച്ചിയും പങ്കാളികളായി. ചെങ്കടലിൽ വെച്ച് ഹൂതി ആക്രമണത്തിൽ പിടിയിലായ കപ്പലിനെ രക്ഷിക്കുന്നതിലാണ് ഐഎൻഎസ് കൊച്ചി പങ്കെടുത്തത്. 22 ഇന്ത്യൻ ജീവനക്കാരെയടക്കം 30 പെരെയും രക്ഷപ്പെടുത്തി. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്.

കപ്പലിന് നേരെ ബാലിസ്റ്റിക് മിസൈലുകളാണു ഹൂതി സൈന്യം തൊടുത്തത്. കപ്പലിനു നിസ്സാര കേടുപാടു പറ്റി. കപ്പലിന് നേരെ ആക്രമണം നടന്നെന്ന് ഹൂതി സൈനിക വക്താവ് സ്ഥിരീകരിച്ചു. യെമനിലെ മോച്ച തീരത്തിനു സമീപമാണ് ആക്രമണമുണ്ടായത്. നവംബറിനുശേഷം ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരെ 50ൽ ഏറെ മിസൈൽ ആക്രമണങ്ങളാണു ഹൂതികൾ നടത്തിയത്.

INS kochi participate in oil tanker rescued from houti attack

More Stories from this section

family-dental
witywide