കേരളത്തിൽ ഇന്ന് അതിതീവ്ര മഴ സാധ്യത, വിവിധ ജില്ലകളിൽ റെഡ് അലർട്ട്! 6 ജില്ലകളിൽ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെയടക്കം പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, കാസർകോട്, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലാ കളക്ടർമാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, തൃശൂർ, പാലക്കാട്‌, കോഴിക്കോട്, വയനാട്, ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്‌.

Also Read

More Stories from this section

family-dental
witywide