ഓസ്‌ട്രേലിയയിൽ സ്ഥിരതാമസത്തിന് അർഹതനേടി മേതില്‍ ദേവികയും മകനും; അം​ഗീകാരത്തിൽ സന്തോഷമെന്ന് പ്രതികരണം

ഓസ്ട്രേലിയയിൽ സ്ഥിരതാമസം അനുവദിക്കുന്ന റസിഡന്റ്സ് വിസ നേടി നർത്തകി മേതിൽ ദേവിക. ആഗോള തലത്തിലുള്ള പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി ഗ്ലോബൽ ടാലന്റ് വിഭാഗത്തിലാണ് ഓസ്‌ട്രേലിയൻ ഗവൺമെന്റ് മേതിൽ ദേവികയ്ക്ക് പെർമനന്റ് റെസിഡൻ്റ് സ്റ്റാറ്റസ് അനുവദിച്ചത്. മേതിൽ ദേവികതന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ഇതോടെ താനും മകനും ഓസ്‌ട്രേലിയയിൽ സ്ഥിരമായി താമസിക്കാനുള്ള അർഹത നേടിയിരിക്കുകയാണെന്നും ഈ വിവരം ആരാധകരെ അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും മേതിൽ ദേവിക കുറിച്ചു.

‘‘ഗ്ലോബൽ ടാലന്റ് വിഭാഗത്തിൽ ഓസ്‌ട്രേലിയൻ ഗവൺമെന്റ് എനിക്ക് പെർമനന്റ് റെസിഡന്റ് സ്റ്റാറ്റസ് അനുവദിച്ച വിവരം നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആഗോളതലത്തിൽ ഒരാളുടെ പ്രവർത്തന മികവിനുള്ള അംഗീകാരമെന്ന നിലയിൽ മികച്ച പ്രതിഭ വിഭാഗത്തിലാണ് നേടാൻ ഏറെ ബുദ്ധിമുട്ടുള്ള ഈ പ്രിവിലേജ്ഡ് വിസ എനിക്ക് അനുവദിച്ചിരിക്കുന്നത്. ഇപ്പോൾ ഞാനും എന്റെ മകനും ഓസ്‌ട്രേലിയയിലെ സ്ഥിര താമസക്കാരാകാനുള്ള അർഹത നേടിയിരിക്കുകയാണ്.’’ മേതിൽ ദേവിക പോസ്റ്റ് ചെയ്തു.

More Stories from this section

family-dental
witywide