
പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവിക സിനിമയിലേക്ക്. ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തില്‍ ബിജുമേനോന്റെ നായികയായാണ് മേതില്‍ ദേവിക സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ്‌ജേതാവായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കഥ ഇന്നുവരെ. അനു മോഹന്‍, നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, സിദ്ദിഖ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഒരു വര്‍ഷത്തിലേറെ പരിശ്രമിച്ചിട്ടാണ് വിഷ്ണു തന്നെക്കൊണ്ട് സമ്മതിപ്പിച്ചതെന്നും താന്‍ മാത്രമാണ് ആ കഥയ്ക്ക് പറ്റിയ നായികയെന്ന് ബോധ്യപ്പെടുത്താന്‍ വിഷ്ണുവിനായെന്നും ദേവിക പറഞ്ഞു. മികച്ച നര്‍ത്തകിയായ മേതില്‍ ദേവിക കേരള സംഗീത നാടക അക്കാദമി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ജോമോന്‍ ടി ജോണാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദാണ് എഡിറ്റര്‍. അശ്വിന്‍ ആര്യന്‍ ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നു. പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറില്‍ വിഷ്ണു മോഹന്‍ സ്റ്റോറീസും ഹാരിസ് ദേശവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.











