നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു: ഗവ. പ്ളീഡർ അഡ്വ. മനുവിൻ്റെ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതിയും തള്ളി

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതിയിലെ മുൻ ഗവ. പ്ളീഡർ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഒക്ടോബറിൽ നിയമസഹായം തേടിയെത്തിയ തന്നെ മനു പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തൊഴിൽമേഖലയിലെ ശത്രുക്കൾ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു മനുവിന്റെ വാദം.

2018 ലാണ് പെൺകുട്ടി പീഡനത്തിനിരയായത്. നിയമസഹായം നൽകാനെന്ന പേരിൽ എറണാകുളം കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് പരാതി. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറൽ എസ് പിക്കാണ് സംഭവം സംബന്ധിച്ച് പരാതി നൽകിയിട്ടുള്ളത്. പെൺകുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

അഭിഭാഷകന്റെ ഓഫീസിൽ ആദ്യമായി എത്തിയ പെൺകുട്ടിയെ അന്ന് തന്നെ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് പരാതിയിൽ പറയുന്നത്. ഓഫീസിൽ നിന്ന് മാതാപിതാക്കളോട് പുറത്ത് പോകാൻ ആവശ്യപ്പെട്ട ശേഷം കടന്നു പിടിച്ചു. കേസ് തീർപ്പാക്കി തരാമെന്നും അത് കേൾക്കണമെന്നും അഭിഭാഷകൻ പറഞ്ഞു. 5 വർഷമായ കേസ് ആയതിനാൽ പെൺകുട്ടി പ്രതിസ്ഥാനത്ത് ആകുമെന്ന ഭയപ്പെടുത്തിയായിരുന്നു ലൈംഗിക അതിക്രമം.

തന്നെ അറസ്റ്റ് ചെയ്തു ജയിലിലേക്ക് അയച്ചാൽ താൻ പ്രോസിക്യൂട്ടറായിരുന്ന കേസിലെ പ്രതികൾ ജയിലിൽ തന്നെ ഉപദ്രവിക്കാനിടയുണ്ടെന്ന് മനു കോടതിയിൽ വാദിച്ചു എന്നാൽ സർക്കാരും പരാതിക്കാരിയും ഈ വാദങ്ങൾ എതിർത്തു.

No Anticipatory bail for Govt. Pleader Manu who is accused of allegedly raped a client

More Stories from this section

family-dental
witywide