ആലപ്പുഴ: പരിപാടി കഴിഞ്ഞിറങ്ങിയപ്പോൾ ഔദ്യോഗിക വാഹനം കാണാത്തതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ പോയി. ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ വൈകിട്ട് 6.30 ന് പുരസ്‌കാര ദാന ചടങ്ങിനെത്തിയപ്പോഴാണ് സുരേഷ് ഗോപിക്ക് ദുരനുഭവം ഉണ്ടായത്. പുരസ്കാര ദാന ചടങ്ങിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്ത് അന്വഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയിഞ്ഞില്ല. തുടര്‍ന്നാണ് ഓട്ടോ റിക്ഷയിൽ കയറി അടുത്ത പരിപാടി സ്ഥലത്തേയ്ക്ക് പോയത്.
മന്ത്രി ഓട്ടോറിക്ഷയിൽ കയറിയതിന് പിന്നാലെ ഔദ്യോഗിക വാഹനം എത്തി. തുടര്‍ന്ന് ഓട്ടോയില്‍ നിന്നിറങ്ങിയ മന്ത്രി കാറില്‍ യാത്ര തുടര്‍ന്നു. കേന്ദ്രമന്ത്രി ഓട്ടോയില്‍ പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി ബിജെപി ആരോപിച്ചു.