അന്ന് ഹിമാലയത്തിലെ ഗുഹ, ഇന്ന് ഹിമാലയത്തില്‍ ഫോട്ടോ; എന്നാലും എൻ്റെ മോദി സാറേ എന്ന് ജനം..!

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഓര്‍മ്മയില്ലേ. കേദാര്‍നാഥിലെ ഗുഹയായിരുന്നു ലൊക്കേഷന്‍. സന്യാസി വേഷയത്തില്‍ ഒരു വടിയൊക്കെ കുത്തിപ്പിടിച്ച് മോദിയുടെ ഹിമാലന്‍ കാല്‍നട യാത്ര. എല്ലാ വശങ്ങളില്‍ നിന്നും ക്യാമറകളുടെ ക്ളോസ് ഷോട്ടുകള്‍. നടന്ന് നടന്ന് മലമുകളിലെ ഒരു ഗുഹയില്‍ മോദിയുടെ തപസ്. 2019 മെയ് മാസത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് പുരോഗമിക്കുന്നതിന് ഇടയിലായിരുന്നു മോദിയുടെ ഗുഹയിലെ തപസ്. പ്രതിപക്ഷം വായടച്ച് മിണ്ടാതിരുന്നു. എന്തെങ്കിലും പറയാന്‍ പറ്റുമോ? നാടക കമ്പനി എന്ന് വിളിച്ചാല്‍ അപ്പോള്‍ ഹിന്ദു വിരുദ്ധ പാര്‍ടികളെന്ന് മുദ്രകുത്തും. അതുകൊണ്ട് പ്രതിപക്ഷം വായടച്ചിരുന്നു.

അപ്പോഴതാണ് 2024ലെ പുതിയ കാഴ്ചകള്‍. ഹിമാലയത്തില്‍ നിന്ന് ഒരു ഫൊട്ടോഗ്രഫര്‍. മലമുകളില്‍ നിന്ന് ഹിമാലയ താഴ് വരയിലെ ഫോട്ടോകള്‍ പകര്‍ത്തുന്ന മോദിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ . മോദിയും, അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ കമ്പനികളും ബിജെപിയുമൊക്കെ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്തിനാണ് വോട്ടെടുപ്പിനിടയില്‍ ഇങ്ങനെയാരു വീഡിയോ എന്ന് എല്ലാവരും ഒന്ന് ചിന്തിക്കുന്നുണ്ടാകും.

ബിജെപി കേവല ഭൂരിപക്ഷം തികയ്ക്കില്ല എന്ന പ്രചാരണങ്ങള്‍ തുടരുമ്പോള്‍ യാതൊരു ആശങ്കയും ഇല്ലാതെ, താന്‍ വളരെ കൂളാണെന്ന് കാണിക്കുന്ന ഒരു വീഡിയോ മോദി പുറത്തുവിടുന്നത്. ആശങ്കകള്‍ പുറത്തുകാട്ടാതെ ഹിമാലയ താഴ് വരയിലെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ആസ്വദിക്കുക. ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.

ഹിമാചല്‍പ്രദേശില്‍ ബിജെപിക്ക് അധികാരം നഷ്ടമായ ശേഷമുള്ള തെരഞ്ഞെടുപ്പാണ്. എല്ലാ സീറ്റും ഇത്തവണ കിട്ടണമെന്നില്ല. നാലില്‍ നാല് സിറ്റും ഇത്തവണ ബിജെപിക്ക് കിട്ടിയേ മതിയാകു. ഏതായാലും ബ്രാൻഡ് ബില്‍ഡിംഗില്‍ മോദിയെ വെല്ലാന്‍ ആരുമില്ലെന്ന് തന്നെ പറയാം. വേണമെങ്കില്‍ കരയും, കണ്ണീരൊഴുക്കും, ഫൊട്ടോഗ്രഫറാകും, ചെണ്ടമുട്ടും.. അതാണ് മോദി മാജിക്

വളരെ ലളിതം. “എല്ലാം കൂളാണ്. നോക്കിക്കേ എനിക്ക് എന്തെങ്കിലും ടെന്‍ഷനുണ്ടോ.. “. അത്രയേ അദ്ദേഹം പറയാൻ ഉദ്ദേശിച്ചിട്ടുള്ളു. അതാണ് ഈ കണ്ട ഫോട്ടോഷൂട്ട്.

Politics behind Modi’s Photo shoots

More Stories from this section

family-dental
witywide