
ടെഹ്റാൻ: ഇറാനിൽ 200 ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത ‘സീരിയല്‍ റേപ്പിസ്റ്റ്’ മുഹമ്മദ് അലി സലാമത്തിന്റെ വധശിക്ഷ പരസ്യമായി നടപ്പാക്കി ഇറാൻ. കഴിഞ്ഞ ഒക്ടോബറിലാണ് വധശിക്ഷ ശരിവെച്ചത്. നവംബർ 12ന് ശിക്ഷാവിധി നടപ്പാക്കി. ഇരുന്നൂറിലധികം സ്ത്രീകളെ മുഹമ്മദ് അലി സലാമത്ത് ബലാത്സംഗത്തിനിരയാക്കി എന്ന് നേരത്തെ തെളിഞ്ഞിരുന്നു.
43-കാരനായ സലാമത്ത് ജിം സെന്ററും ഫാർമസിയും നടത്തുകയാണ്. ഇവിടെയെത്തുന്ന സ്ത്രീകളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇയാള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളും ഇറാനില്‍ അരങ്ങേറിയിരുന്നു. പ്രണയാഭ്യർഥന നടത്തി വഞ്ചിച്ച ശേഷമാണ് ഇയാൾ സ്ത്രീകളെ കെണിയിൽ വീഴ്ത്തിയത്.
വിവാഹാഭ്യർത്ഥന നടത്തുകയോ ഡേറ്റിംഗിന് ക്ഷണിക്കുകയോ ചെയ്തതിന് പിന്നാലെയായിരുന്നു ഒട്ടുമിക്ക സ്ത്രീകളെയും ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തത്. ഗർഭനിരോധന ഗുളികകളും ഇയാള്‍ നല്‍കിയിരുന്നു. ഇറാനില്‍ അബോർഷൻ മരുന്നുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.
20 കുട്ടികളെ പീഡിപ്പിച്ച് കൊന്ന 24-കാരന്റെ വധശിക്ഷ പരസ്യമായാണ് ഇറാൻ നടപ്പിലാക്കിയിരുന്നത്. 2005ലായിരുന്നു സംഭവം. പിന്നാലെയാണ് അലിയുടെ വധശിക്ഷയാണ് നടപ്പാക്കുന്നത്.
Rapist and murderer hang to death in Iran














