ആര്യങ്കാവ്: ആര്യങ്കാവില്‍ വെച്ച് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. സേലം സ്വദേശി ധനപാലനാണ് മരിച്ചത്.
അപകടത്തില്‍ 16 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവര്‍ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആര്യങ്കാവ് റെയില്‍വേ സ്റ്റേഷനു സമീപം പുലര്‍ച്ചെ നാലു മണിക്കാണ് അപകടം ഉണ്ടായത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് മടങ്ങുകയായിരുന്ന തീര്‍ഥാടകരുടെ ബസും തമിഴ്‌നാട്ടില്‍നിന്ന് സിമന്റുമായി വരികയായിരുന്നു ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് 25 അടി താഴ്ചയില്‍ തോട്ടിലേക്ക് മറിയുകയായിരുന്നു.