യു പി മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ഉത്തര്‍പ്രദേശിലെ മദ്രസ സനിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു. 2004ലാണ് യുപി സര്‍ക്കാര്‍ ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ ആക്ട് പാസാക്കിയത്. എന്നാല്‍ നിയമം ഭരണഘടനാ വിരുദ്ധവും മതേതര തത്വങ്ങളുടെ ലംഘനവുമാണെന്ന് അലഹാബാദ് ഹൈക്കോടതി വിധിച്ചു. നിയമത്തിന്റെ വ്യവസ്ഥകള്‍ മനസിലാക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത് . വിഷയവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതു താത്പര്യ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. 

നിയമം റദ്ദാക്കിയ കോടതി നടപടി 17 ലക്ഷം വിദ്യാര്‍ത്ഥികളുടെ 
ഭാവിയെ ബാധിക്കുമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
ഹര്‍ജിയില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്
സുപ്രീംകോടതി നോട്ടീസ് അയച്ചു.

മദ്രസ നിയമം മതേതരത്വത്തിന്റെ ലംഘനമാണെന്നും വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് ഇതെന്നും ചൂണ്ടിക്കാട്ടി അന്‍ഷുമാന്‍ സിംഗ് റാത്തോഡ് എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു അലഹബാദ് ഹൈക്കോടതി വിധി.