രാഹുൽ ഗാന്ധിയെ വിമർശിച്ച അധ്യാപികയ്ക്ക് സോഷ്യൽ മീഡിയയിൽ ‘വ്യാകരണ ക്ലാസ്’; ഇംഗ്ലീഷിൽ പിജിയുണ്ടെന്ന അവകാശവാദത്തിന് പിന്നാലെ പരിഹാസം

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിക്കാൻ ശ്രമിച്ച കോളേജ് അധ്യാപികയ്ക്ക് സോഷ്യൽ മീഡിയയിൽ പണികിട്ടി. ഇംഗ്ലീഷിലും വിദ്യാഭ്യാസത്തിലും (എഡ്യൂക്കേഷൻ) തനിക്ക് മാസ്റ്റേഴ്സ് ബിരുദമുണ്ടെന്ന് അവകാശപ്പെട്ട അധ്യാപികയുടെ പോസ്റ്റിലെ ഇംഗ്ലീഷ് വ്യാകരണ തെറ്റുകൾ ചൂണ്ടിക്കാണിച്ചാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തിയത്.

പശ്ചിമ ബംഗാളിൽ നിന്നുള്ള അസിസ്റ്റൻ്റ് പ്രൊഫസറായ അർപ്പിത ചാറ്റർജി എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ‘അന്ധഭക്തരെ’ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇവരുടെ പോസ്റ്റ്.

“പ്രിയപ്പെട്ട രാഹുൽ ഗാന്ധി, ഞാൻ ഒരു അഭിമാനിയായ അന്ധഭക്തയും അസിസ്റ്റന്റ് പ്രൊഫസറുമാണ്. എനിക്ക് രണ്ട് മാസ്റ്റേഴ്സ് ബിരുദങ്ങളും ബി.എഡ് ബിരുദവുമുണ്ട്. കൂടാതെ പിഎച്ച്ഡി ചെയ്യുകയുമാണ്. നിങ്ങളുടെ അഭിപ്രായത്തിൽ ഒരു അന്ധഭക്തൻ എന്നാൽ വിഡ്ഢിയാണ്. ഞാൻ ഒരു വിഡ്ഢിയാണോ? നിങ്ങൾക്ക് ഉറപ്പാണോ?” എന്നായിരുന്നു അർപ്പിത കുറിച്ചത്.

എന്നാൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള രാഷ്ട്രീയ വിമർശനത്തേക്കാൾ, പോസ്റ്റിലെ മോശം ഭാഷാ പ്രയോഗത്തിലേക്കും വാചകഘടനയിലേക്കുമാണ് ആളുകളുടെ ശ്രദ്ധ തിരിഞ്ഞത്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ള ഒരാൾ എഴുതിയ വരികളിൽ നിരവധി വ്യാകരണ തെറ്റുകൾ ഉണ്ടെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിച്ചു. ഇംഗ്ലീഷ് പ്രൊഫസറുടെ പോസ്റ്റ് ഒടുവിൽ ഒരു രാഷ്ട്രീയ പ്രസ്താവനയ്ക്ക് പകരം സോഷ്യൽ മീഡിയയിൽ ഒരു ‘വ്യാകരണ ക്ലാസ്സായി’ മാറിയെന്ന് പലരും പരിഹസിച്ചു.

Teacher who criticized Rahul Gandhi gets ‘grammar class’ on social media; mocked after claiming to have PG in English

Also Read

More Stories from this section

family-dental
witywide