വോട്ട് ആര്‍ക്കെന്ന് ജനങ്ങള്‍ നേരത്തെ നിശ്ചയിച്ചതാണ്, നാളത്തെ ദിനത്തെ ഓര്‍ത്ത് വ്യഗ്രതയില്ല: സുരേഷ് ഗോപി

പാല: ലോക്‌സഭയിലേക്ക് ആരെയൊക്കെ അയയ്ക്കണം എന്ന നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ്. ഇന്നലെ കലാശക്കൊട്ട് കഴിഞ്ഞതോടെ ഇനി ശേഷിക്കുന്നത് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. സ്ഥാനാര്‍ത്ഥികളാകട്ടെ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പെടാപ്പാടിലും.

നാളത്തെ ദിവസത്തെ ഓര്‍ത്ത് വ്യഗ്രതയില്ലെന്നും വോട്ട് ആര്‍ക്കെന്ന് ജനങ്ങള്‍ നേരത്തെ നിശ്ചയിച്ചതാണെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പ്രതികരിക്കുന്നു. പാലാ കുരിശുപള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ആത്മവിശ്വാസം പങ്കിട്ടത്.
വോട്ട് ആര്‍ക്കെന്ന് ജനങ്ങള്‍ നേരത്തെ നിശ്ചയിച്ചതാണെന്നും ഇതില്‍ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിനിമയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും അതുതന്നെയാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് വേണ്ടിയും പ്രത്യേകമായി പ്രാര്‍ത്ഥിച്ചിട്ടില്ലെന്നും ജീവിതത്തില്‍ നല്ലതെല്ലാം സംഭവിക്കണേ എന്ന പറയുന്നതില്‍ ജീവിതത്തില്‍ അനുഗ്രഹമാകുന്നതെല്ലാം സംഭവിക്കണേയെന്നാണെന്നും ഇതില്‍ ഇലക്ഷനും ഉള്‍പ്പെടുന്നതല്ലേ എന്നും അദ്ദേഹം പറഞ്ഞു.

പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായും കൂടിക്കാഴ്ച നടത്തിയാണ് സുരേഷ് ഗോപിയുടെ യാത്ര തുടര്‍ന്നത്. സഭാ നേതാക്കളെയല്ല, നേരത്തെ അടുപ്പമുള്ള പിതാക്കന്മാരെയാണ് ഇന്ന് സന്ദര്‍ശിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം, ഇന്നലെ കോട്ടയത്ത് എത്തിയ സുരേഷ് ഗോപി തിരുനാള്‍ നടക്കുന്ന അരുവിത്തുറ പള്ളിയിലെത്തിയും പ്രാര്‍ത്ഥന നടത്തിയിരുന്നു.

More Stories from this section

family-dental
witywide