അമേരിക്കൻ സന്ദർശനം വൻ വിജയമെന്ന് സ്റ്റാലിൻ, 7618 കോടി രൂപയുടെ നിക്ഷേപം തമിഴ്നാട്ടിലേക്ക് ഒഴുകിയെത്തുമെന്ന് പ്രതികരണം

ചെന്നൈ: അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചെന്നൈയിൽ തിരിച്ചെത്തി. തമിഴ്നാട്ടിലേക്ക് നിക്ഷേപം തേടിയുള്ള അമേരിക്കൻ സന്ദർശനം വൻ വിജയമായിരുന്നെന്നും 7618 കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ കമ്പനികളുമായി 7618 കോടി രൂപയുടെ ധാരണാപാത്രം ഒപ്പിട്ടെന്നും ഇതിലൂടെ 11,516 പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും സ്റ്റാലിൻ വിശദീകരിച്ചു. വിദേശനിക്ഷേപത്തെ കുറിച്ചുള്ള വാഗ്ദാനങ്ങൾ 100 ശതമാനം യഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം വിവരിച്ചു.

അതേസമയം തമിഴ് നാട് മന്ത്രിസഭയിൽ പുനഃസംഘടന ഉടൻ ഉണ്ടാകുമന്നും സ്റ്റാലിൻ അറിയിച്ചു. സ്റ്റാലിന്‍റെ അമേരിക്കൻ യാത്രക്ക് മുന്നേ തന്നെ മന്ത്രിസഭ പുനഃസംഘനടകൾ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നീണ്ടുപോകുകയായിരുന്നു. മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിലാണ് സ്റ്റാലിൻ എന്നും വാർത്തകളുണ്ടായിരുന്നു. എന്തായാലും മുഖ്യമന്ത്രി തന്നെ പുനഃസംഘടന ഉടനുണ്ടാകുമെന്ന് പറഞ്ഞതോടെ തീരുമാനം അറിയാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.

Also Read

More Stories from this section

family-dental
witywide