പ്രതിഷേധിക്കാൻ യമുനയിൽ ഇറങ്ങി, ചൊറിഞ്ഞു തടിച്ച് ആശുപത്രിയിലായി ഡല്‍ഹി ബിജെപി അധ്യക്ഷൻ

ന്യൂഡല്‍ഹി: ഡല്‍ഹി ആം ആദ്മി സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യമുനാനദിയിലെ മലിനജലത്തില്‍ മുങ്ങിക്കുളിച്ചു ഡല്‍ഹി ബിജെപി അധ്യക്ഷനെ ശരീരം ചൊറിഞ്ഞുതടിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യമുനാ ശുദ്ധീകരണത്തിന് ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടും കാര്യമില്ല എന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധത്തിലായിരുന്നു ബിജെപി നേതാവ് വീരേന്ദ്ര സച്ദേവ യമുനയിലിറങ്ങിയത്. സര്‍ക്കാരിന്റെ തെറ്റിന് നദിയോട് മാപ്പുചോദിച്ച് പ്രസ്താവനയും നടത്തി.

ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സതേടിയ അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ മൂന്നുദിവസത്തേക്ക് മരുന്നുനല്‍കി. കാലാവസ്ഥ മാറിത്തുടങ്ങിയതോടെ യമുനാനദിയില്‍ കുറച്ചുദിവസമായി വിഷപ്പത രൂപപ്പെടുന്നുണ്ട്. അത് ബി.ജെ.പി. ഭരിക്കുന്ന അയല്‍സംസ്ഥാനങ്ങള്‍ വ്യവസായകേന്ദ്രങ്ങളില്‍നിന്നുള്ള മലിനജലം നദിയിലേക്ക് തള്ളുന്നതിനാലാണെന്നാണ് ആപ് വാദിക്കുന്നു.

The Delhi BJP president went down to Yamuna River to protest and was hospitalized due to allergy

More Stories from this section

family-dental
witywide