ബിജെപിക്ക് വളരാൻ അവസരം നൽകിയത് തൃണമൂൽ; മമതക്കെതിരെ ആഞ്ഞടിച്ച് രാഹുൽ, 5 വർഷത്തിന് ശേഷം ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി തൃണമൂൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. ബംഗാളിൽ ബിജെപിക്ക് വേരോട്ടമുണ്ടാക്കാൻ അവസരമൊരുക്കിയത് തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന് മുർഷിദാബാദിൽ നടന്ന റാലിയിൽ അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ടിഎംസിയുടെ നേതൃത്വത്തിൽ ഗുണ്ടാപ്പിരിവ് ഇപ്പോഴും നിർബാധം തുടരുകയാണെന്നും ഭരണ പരാജയങ്ങൾ മറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ശാരദ തട്ടിപ്പ് കേസ് ഉൾപ്പെടെയുള്ള അഴിമതികൾ ജനങ്ങൾ മറന്നിട്ടില്ലെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. തൃണമൂൽ സർക്കാരിന്റെ അഴിമതി ഭരണത്തിന് അറുതി വരുത്താൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കരുത്തുപകരണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ലോകസഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ ബംഗാൾ സന്ദർശനം വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.

Rahul Gandhi slams TMC in West Bengal after 5 years; alleges Mamata’s party helped BJP grow in the state

Also Read

More Stories from this section

family-dental
witywide