കണ്ണീരുണങ്ങിയില്ലെങ്കിലും… കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു

കണ്ണൂര്‍ : നവീന്‍ ബാബുവിന്റെ മരണം നല്‍കിയ നൊമ്പരങ്ങള്‍ക്കിടയിലും ജില്ലയില്‍ പുതിയ എഡിഎമ്മിനെ നിയമിച്ചു. കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പാണ് പുതിയ എഡിഎമ്മായി ചുമതലയേറ്റത്. മുന്‍പ് നാഷണല്‍ ഹൈവേ അക്വിസിഷനില്‍ ആയിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെയാണ് ചേമ്പറിലെത്തി ചുമതലയേറ്റത്.

ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഒടുവില്‍ ഈ കസേരയിലേക്ക് എത്തുകയായിരുന്നു. വിവാദങ്ങളൊന്നും ബാധിക്കില്ലെന്നും ശുഭാപ്തി വിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നവീന്‍ ബാബുവിനെപ്പറ്റി കേട്ടിട്ടേയുള്ളൂ, ഒരുമിച്ച് ജോലി ചെയ്തിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിയമപരമായി എല്ലാം നീങ്ങട്ടെയെന്നും പ്രതികരിച്ചാണ് ജോലിയില്‍ പ്രവേശിച്ചത്.