
ന്യൂഡല്‍ഹി: അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനി നഗരത്തിലെ ഇബ്ന്‍ സിന ഹോസ്പിറ്റലില്‍ ഞെട്ടിക്കുന്ന ഒരു രഹസ്യ ഇസ്രായേലി സൈനിക നടപടി അരങ്ങേറി. ഇസ്രായേല്‍ സൈന്യം സ്ത്രീകളുടെയും മെഡിക്കല്‍ സ്റ്റാഫിന്റെയും വേഷം ധരിച്ച് ആശുപത്രി വളപ്പിലേക്ക് നുഴഞ്ഞുകയറുകയും മൂന്നുപേരെ വധിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ സഹോദരന്മാരാണ്.
സഹോദരന്‍മാരായ ബാസല്‍, മുഹമ്മദ് ഗസാവി, എന്നിവരും മുഹമ്മദ് ജലാംനെ എന്നയാളും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. ഇവര്‍ മൂന്ന് പേരും പലസ്തീനിയന്‍ തീവ്രവാദികളാണെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വാദം.
ഇവര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ പങ്കാളികളാണെന്നും ആശുപത്രി ഒരു ഒളിത്താവളമായി ഉപയോഗിക്കുകയായിരുന്നുവെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
എന്നാല്‍ ഇത്തരത്തില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ വലിയ തരത്തിലുള്ള രോഷത്തിനിടയാക്കിയിട്ടുണ്ട്. ഇവരെ കൊലപ്പെടുത്തിയത് വെടിവെച്ചല്ലെന്നും. ആശുപത്രിയില്‍ വെടിവയ്‌പ്പൊന്നും നടന്നിട്ടില്ലെന്ന് ആശുപത്രി വക്താവ് തൗഫീഖ് അല്‍-ഷോബാകി പറഞ്ഞു.















