ക്രിമിനൽ കേസിൽ കുറ്റക്കാരൻ; ഡൊണാൾഡ് ട്രംപിൻ്റെ തോക്ക് പെർമിറ്റ് ന്യൂയോർക് പൊലീസ് റദ്ദാക്കും

കഴിഞ്ഞയാഴ്ച ഹഷ് മണി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തോക്ക് പെർമിറ്റ് ന്യൂയോർക് പൊലീസ് റദ്ദാക്കുമെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയ ഒരാൾ തോക്ക് കൈവശം വയ്ക്കുന്നത് ഫെഡറൽ കുറ്റകൃത്യമാണ്. ലൈസൻസ് എന്നു റദ്ദാക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. മുൻ പ്രസിഡൻ്റ് എന്ന നിലയിൽ ഇപ്പോളും കനത്ത സുരക്ഷയിലാണ് ട്രംപ് കഴിയുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ സേവനവും ട്രംപിനുണ്ട്.

കഴിഞ്ഞ വർഷം ക്രിമിനൽ കുറ്റം ചുമത്തിയതിനെ തുടർന്ന് ട്രംപിൻ്റെ തോക്ക് പെർമിറ്റ് ആദ്യം സസ്പെൻഡ് ചെയ്തിരുന്നു. മെയ് 30 നാണ് മാൻഹാട്ടൻ കോടതി ഹഷ് മണി കേസിൽ 34 കുറ്റങ്ങളിൽ ട്രംപ് കുറ്റക്കാരനാണ് എന്ന് വിധിച്ചത്. ശിക്ഷ വിധിക്കുന്നത് ജൂലൈയിലാണ്.

trump’s New York gun permit to be revoked soon

More Stories from this section

family-dental
witywide