അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ്‌ സർക്കാർ പരിപാടിയാക്കിയതിനെതിരെ സന്യാസിമാർ

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ്‌ സർക്കാർ പരിപാടിയാക്കിയതിനെയും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നതിനെയും എതിർത്ത്‌ പ്രമുഖ സന്യാസിമാർ. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നേട്ടത്തിനായാണ്‌ പ്രധാനമന്ത്രി ഇപ്പോൾ ക്ഷേത്രം ഉദ്‌ഘാടനം ചെയ്യുന്നതെന്ന്‌ ജ്യോതിഷ്‌ പീഠ മഠത്തിലെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദയും ഋഷികേഷിലെ സ്വാമി ദയാശങ്കർ ദാസും പറഞ്ഞു. വെവ്വേറെ അഭിമുഖങ്ങളിൽ ഇവരുടെ പ്രതികരണം. 

ക്ഷേത്രനിർമാണം പൂർത്തീകരിക്കുംമുമ്പ്‌ പ്രതിഷ്‌ഠ നടത്തുന്നതിനെ അവിമുക്തേശ്വരാനന്ദ രൂക്ഷമായി വിമർശിച്ചു. രാമക്ഷേത്രത്തിൽ പ്രതിഷ്‌ഠ നടത്തേണ്ടത്‌ രാമനവമിയിലാണ്‌. ഇപ്പോൾ നടത്തുന്നത്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണംമാത്രം ഉദ്ദേശിച്ചാണ്‌–- അദ്ദേഹം പറഞ്ഞു.

കോർപറേറ്റുകളുടെ ദല്ലാളായ നരേന്ദ്ര മോദിക്ക്‌ രാമക്ഷേത്രം ഉദ്‌ഘാടനം ചെയ്യാൻ എന്താണ്‌ യോഗ്യതയെന്ന്‌ സ്വാമി  ദയാശങ്കർ ദാസ്‌ ചോദിച്ചു. ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കുമ്പോൾമുതൽ മോദി ദരിദ്രർക്ക്‌ എതിരാണ്‌. കളങ്കിത വ്യക്തിത്വത്തിന്‌ ഉടമയാണ്‌. 10 വർഷത്തെ മോദി  ഭരണത്തിൽ ഇന്ത്യയിൽ  കർഷകർക്കും സൈനികർക്കും സ്‌ത്രീകൾക്കും രക്ഷയില്ലാതായി. അമൃത കാലമല്ല, കലികാലമാണ്‌ ഇപ്പോൾ. മാധ്യമങ്ങളെ വരുതിയിലാക്കിയാണ്‌ മോദി പിടിച്ചുനിൽക്കുന്നത്‌–- അദ്ദേഹം പറഞ്ഞു.

മോദി അവതാരമാണെന്ന പ്രചാരണത്തെയും അദ്ദേഹം പരിഹസിച്ചു. രാമപ്രതിഷ്ഠ നടത്തുന്നയാളുടെ ഇടതുവശത്ത്‌ ഭാര്യയിരിക്കണം. ആ യോഗ്യതപോലും മോദിക്കില്ലെന്നും സന്യാസിമാർ ചൂണ്ടിക്കാട്ടി.

two seers criticize PM Modi on Ayodhya Ram Temple inauguration

More Stories from this section

family-dental
witywide