പ്രചാരണത്തിനിടെ പ്രിയങ്കയും സത്യൻ മൊകേരിയും കണ്ടുമുട്ടി; പരസ്പരം ആശംസകൾ നേർന്നു

നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ പരസ്പരം കണ്ടുമുട്ടി വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയിലാണ് ഇരു സ്ഥാനാർഥികളും സൗഹൃദം പങ്കിട്ടത്.

എരുമമുണ്ടയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സത്യന്‍ മൊകേരി പ്രസംഗിക്കുമ്പോൾ പ്രിയങ്ക ഗാന്ധി ആ വഴി കടന്നു പോവുകയായിരുന്നു. സത്യന്‍ മൊകേരിയെ കണ്ട പ്രിയങ്ക ഗാന്ധി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വേദിയില്‍ സത്യന്‍ മൊകേരിയുടെ അടുത്തെത്തി അവര്‍ സൗഹൃദം പങ്കിട്ടു. പരസ്പരം ആശംസകള്‍ നേര്‍ന്നാണ് ഇരുവരും പിരിഞ്ഞത്. അകമ്പാടത്തെ കോര്‍ണര്‍ യോഗത്തിന് ശേഷം പോത്തുകല്ലിലേക്ക് പോകുന്ന വഴിയായിരുന്നു പ്രിയങ്ക.

Wayanad byelection Sathyan Mokeri and Priyanka Gandhi met at Nilambur

Also Read

More Stories from this section

family-dental
witywide