യുഎസ്സിൽ 11 വർഷത്തെ പരിചയം; ഇന്ത്യയിൽ ജോലി കിട്ടുന്നില്ലെന്ന് യുവാവ്, സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ

യുഎസിൽ 11 വർഷത്തെ ജോലി എക്സ്പീരിയൻസുണ്ട്. എന്നിട്ടും ജോലി കണ്ടെത്താൻ കഴിയുന്നില്ല എന്ന യുവാവിൻ്റെ റെഡ്ഡിറ്റ് പോസ്റ്റ് വൈറൽ. അടുത്തമാസം അമേരിക്കയിൽ നിന്ന് ബാംഗ്ലൂരിലേക്ക് മടങ്ങി വരുന്ന യുവാവാണ് യുഎസ്സിൽ 11 വർഷത്തെ പരിചയം ഉണ്ടായിട്ടും ജോലി നേടാൻ പല വഴികൾ പരീക്ഷിച്ചിട്ടും ഇന്ത്യയിൽ ഒരു ജോലി നേടാൻ തനിക്ക് കഴിയുന്നില്ലെന്ന് പങ്കുവെച്ചത്.

naukri.com പ്രൊഫൈൽ ഉണ്ടാക്കി, LinkedIn-ൽ നേരിട്ട് ആളുകളുമായി ആശയവിനിമയം നടത്തി, കരിയർ വെബ്‌സൈറ്റുകളിലെ ജോലികൾക്ക് അപേക്ഷിച്ചു, റഫർ ചെയ്യിപ്പിച്ചു. പക്ഷേ ഒന്നും ശരിയായി നടക്കുന്നില്ല. കൺസൾട്ടിംഗ്, ഫിനാൻസ് സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നും നാട്ടിൽ സമാനമായ തസ്തികകൾ അന്വേഷിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടർച്ചയായ പരാജയങ്ങൾ വലിയ നിരാശയാണ് തനിക്ക് സമ്മാനിച്ചിരിക്കുന്നതെന്നും ഇദ്ദേഹം പോസ്റ്റിൽ പറയുന്നു.

അതേസമയം, പോസ്റ്റിന് മറുപടിയുമായി നിരവധി പേരെത്തി. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിനു ശേഷം ജോലിക്ക് അപേക്ഷിക്കാൻ ആളുകൾ മറുപടി നൽകി. വിദേശ രാജ്യത്തുള്ള ഒരു വ്യക്തിക്ക് ഇന്ത്യയിലെ ഒരു സ്ഥാപനത്തിൽ ജോലി നൽകാൻ ആരും തയ്യാറാകില്ലെന്നും അതിനാൽ നാട്ടിൽ എത്തിയതിനു ശേഷം ജോലിക്ക് അപേക്ഷിക്കാനും ആളുകൾ പറയുന്നു. ഇന്ത്യയിൽ ഇല്ലാത്ത ഒരു വ്യക്തിയെ ഒരു സ്ഥാപനത്തിലെയും അധികാരികൾ ഗൗരവത്തോടെ പരിഗണിക്കില്ല. അതിനാൽ ആദ്യം രാജ്യത്ത് മടങ്ങിയെത്താനും പിന്നീട് ജോലിക്ക് അപേക്ഷിക്കാനും 2023 -ൽ സമാനമായ ഒരു അനുഭവം നേരിടേണ്ടി വന്ന ഒരു സോഷ്യൽ മീഡിയ യൂസർ മറുപടി നൽകി.

More Stories from this section

family-dental
witywide