
ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ആരോപണം കത്തുന്നതിനിടെ മറ്റൊരു യുവ നടൻ ശ്രീനാഥ് ഭാസിക്കെതിരെയും ലഹരി ആരോപണത്തിന്‍റെ മുന നീളുന്നു. നടന്‍ ശ്രീനാഥ് ഭാസി രാത്രി 3 മണിക്ക് ഫോണില്‍ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി നിര്‍മാതാവും ഹോട്ടല്‍ വ്യവസായിയുമായ ഹസീബ് മലബാറാണ് രംഗത്തെത്തിയത്. ഫെയ്സ്ബുക്കിലൂടെ ആയിരുന്നു ഹസീബിന്‍റെ വെളിപ്പെടുത്തല്‍. ശ്രീനാഥ് ഭാസി അഭിനയിച്ച ‘നമുക്ക് കോടതിയില്‍ കാണാം’ എന്ന സിനിമയുടെ നിര്‍മാതാവാണ് ഹസീബ്. പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ ഹസീബ് ഇത് നീക്കം ചെയ്തിട്ടുണ്ട്.
കാരവനില്‍ കയറിയാല്‍ ആശാന് ഒരു പുകയെടുക്കണം. അതിനകത്ത് ആരേയും അടുപ്പിക്കുകയുമില്ല, കയറ്റുകയുമില്ല. പൊലീസ് നടപടിയിലേക്ക് പോയാല്‍, അവര്‍ വന്നാല്‍ ആ സ്പോട്ടില്‍ വച്ച് കണ്ടാല്‍ അല്ലേ നടക്കുകയുള്ളൂ. ഇത്രയും രൂപ മുടക്കി ഈ സാധനം എങ്ങനെയങ്കിലും തീര്‍ത്ത് സിനിമ ഇറക്കുക എന്നാണ് നമ്മുക്ക് നോക്കേണ്ടത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.