രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, വിനയായത് ‘രാജ്യത്തിനെതിരെ പോരാടുമെന്ന പരാമര്‍ശം’

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ‘രാജ്യത്തിനെതിരെ പോരാടുമെന്ന പരാമര്‍ശത്തില്‍’ ഗുവാഹത്തിയിലെ പാന്‍ ബസാര്‍ പൊലീസാണ് കേസെടുത്തത്. മോന്‍ജിത് ചേതിയ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ ആസ്ഥാനം ഡല്‍ഹിയിലെ കോട്ല റോഡില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ സംസാരിക്കുകയായിരുന്നു രാഹുല്‍. അതിനിടെ ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും പിടിച്ചെടുത്തെന്നും ബിജെപിയോടും ആര്‍എസ്എസിനോടും രാജ്യത്തോടും തന്നെ നമ്മള്‍ പോരാടിക്കൊണ്ടിരിക്കുകയാണ് എന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. ഇതാണ് കേസിലേക്ക് നയിച്ചത്.

More Stories from this section

family-dental
witywide