
ന്യൂഡല്‍ഹി : വടക്കന്‍ സിക്കിമില്‍ വ്യാഴാഴ്ചയുണ്ടായ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഏകദേശം 1,000 വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കനത്ത മഴയും തുടരുകയാണെന്നും കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
സംസ്ഥാന തലസ്ഥാനമായ ഗാങ്ടോക്കില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയുള്ള ചുങ്താങ്ങില്‍ ഏകദേശം 200 ടൂറിസ്റ്റ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നും അവിടെയുള്ളവര്‍ ഒരു ഗുരുദ്വാരയിലാണ് താമസിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ലാച്ചെന്‍-ചങ്താങ് റോഡിലെ മുന്‍ഷിതാങ്ങിലും ലാച്ചുങ്-ചങ്താങ് റോഡിലെ ലെമ/ബോബിലും വന്‍തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. മേഖലയിലെ തുടര്‍ച്ചയായ മഴയാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയത്. വെള്ളിയാഴ്ചയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയും വടക്കന്‍ സിക്കിമിലേക്ക് വിനോദസഞ്ചാരികളെ അയയ്ക്കരുതെന്ന് ജില്ലാ ഭരണകൂടം എല്ലാ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.













