
കോട്ടയം: സംസ്ഥാനത്ത് ബി.ജെ.പി അനുകൂലമായ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്രൈസ്തവ മേഖലയില്‍ നിന്നുള്ള പാര്‍ട്ടിക്ക് കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാന്‍ ജോര്‍ജ്. ജെ. മാത്യുവാണ് നേതൃത്വം നല്‍കുകയെന്നും വിവരമുണ്ട്. ക്രൈസ്തവ വിഭാഗത്തിനിടയിലെ ബി.ജെ.പിയുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്നതാണ് പുതിയ പാര്‍ട്ടികൊണ്ട് ഉദ്ദേശിക്കുന്നത്.
കേരള ഫാര്‍മേഴ്‌സസ് കോട്ടയത്ത് ഇന്ന് ഫാര്‍മേഴ്സ് ഫെഡറേഷന്റെ സംഘടന സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. ഈ സമ്മേളനത്തില്‍ വെച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ന് നടക്കുന്ന സമ്മേളനത്തില്‍ ബി.ഡി.ജെ.എസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കും.