പാക്കിസ്ഥാന് ‘വെള്ളത്തില്‍ പണികൊടുത്ത്’ ഇന്ത്യ; ചെനാബ് നദിയിലെ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തിയെന്ന് റിപ്പോര്‍ട്ട്, പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയെ നേരിട്ട് ബാധിക്കും

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനിലേക്കുള്ള ജലത്തിന്റ ഒഴുക്ക് ഇന്ത്യ കുറച്ചെന്ന് റിപ്പോര്‍ട്ട്. ചെനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തിയതോടെ ജലമൊഴുക്ക് കുറഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത് ബഗ്ലിഹാറില്‍ നിന്നുള്ള ജലമായതിനാല്‍ ഇന്ത്യയുടെ നീക്കം പഞ്ചാബ് പ്രവിശ്യയെ നേരിട്ട് ബാധിക്കും.

അതേസമയം, ഝലം നദിയിലെ കിഷന്‍ഗംഗ അണക്കെട്ടിന്റെ ഷട്ടറും ഇന്ത്യ താഴ്ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.