പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയാല്‍ ഇന്ത്യ വലിയ വിലകൊടുക്കേണ്ടി വരും; ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയാല്‍ ഇന്ത്യ വന്‍ വില കൊടുക്കേണ്ടിവരുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ ഭീഷണി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന സൂചനകള്‍ ഇന്ത്യ പുറത്തുവിടുകയും തിരിച്ചടിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ പ്രതികരണം.

പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളില്‍ ഇന്ത്യ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നതായി തങ്ങള്‍ക്ക് വിവരം ലഭിക്കുന്നുണ്ടെന്നും അങ്ങനെയുണ്ടായാല്‍ ഇന്ത്യയെക്കൊണ്ട് മറുപടി പറയിക്കുമെന്നുമാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രതികരണം.

More Stories from this section

family-dental
witywide