‘ഡങ്കി’ റൂട്ടിലൂടെ യുഎസ് എന്ന ലക്ഷ്യത്തിലേക്കുള്ള അപകടയാത്ര; ഗ്വാട്ടിമാലയിൽ വച്ച് ഇന്ത്യക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു

ഡൽഹി: അനധികൃത വഴിയിലൂടെ യുഎസിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യൻ പൗരൻ ഹൃദയാഘാതം മൂലം മരിച്ചു. പഞ്ചാബ് നിന്നുള്ള ഗുര്‍പ്രീത് സിംഗ് ഗ്വാട്ടിമാലയിൽ വച്ചാണ് മരിച്ചതെന്നാണ് പഞ്ചാബിലെ എൻആർഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാൾ അറിയിച്ചത്. അമേരിക്കയിലേക്ക് കടക്കാൻ കുടിയേറ്റക്കാർ ഉപയോഗിക്കുന്ന പാതയായ ‘ഡങ്കി’ റൂട്ട് എന്നറിയപ്പെടുന്ന വഴിയിലൂടെയാണ് ഗുര്‍പ്രീത് സിംഗ് അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്നത്.

യാത്രയ്ക്കായി 16.5 ലക്ഷം രൂപ അദ്ദേഹത്തിൻ്റെ കുടുംബം ഏജൻ്റുമാർക്ക് നൽകിയതായി റിപ്പോർട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് പഞ്ചാബിൽ നിന്നുള്ള 30 പേർ ഉൾപ്പെടെ 104 ഇന്ത്യൻ കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്ന് സൈനിക വിമാനത്തിൽ നാടുകടത്തിയിരുന്നു.

Also Read

More Stories from this section

family-dental
witywide