മറിയാമ്മ കുര്യന്‍ വാളിപ്ലാക്കല്‍ ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക് : ദീര്‍ഘകാലയായി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന മറിയാമ്മ കുര്യന്‍ വാളിപ്ലാക്കല്‍ (88) നിര്യാതയായി. പാലാ – എടപ്പാടി വാളിപ്ലാക്കല്‍ പരേതരായ കുര്യന്‍ – മറിയം ദമ്പതികളുടെ മകളായ മറിയാമ്മ, എഴുപതുകളിലാണ് അമേരിക്കയില്‍ എത്തിയത്.

ദീര്‍ഘകാലം വിവിധ ആശുപത്രികളില്‍ നേഴ്സ് ആയി ജോലിചെയ്തിട്ടുള്ള മറിയാമ്മ, കുറച്ചുനാളായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. ബ്രോങ്ക്‌സ് സെയിന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ഇടവകയിലെ സജീവ അംഗമായിരുന്നു.

സഹോദരങ്ങള്‍ : പരേതയായ റോസമ്മ, അച്ചാമ്മ, പരേതയായ ത്രേസ്യാമ്മ, ഏലിയാമ്മ തേവാരില്‍, കുര്യന്‍ വാളിപ്ലാക്കല്‍, മാത്യു വാളിപ്ലാക്കല്‍, ജോസഫ് വാളിപ്ലാക്കല്‍, പരേതനായ തോമസ് വാളിപ്ലാക്കല്‍ (ന്യൂയോര്‍ക്ക്), സെബാസ്റ്റ്യന്‍ വാളിപ്ലാക്കല്‍, സ്‌കറിയാ വാളിപ്ലാക്കല്‍. ഫാ. ആന്റണി വാളിപ്ലാക്കല്‍ (ഒ.എഫ്.എം) (അയര്‍ലന്‍ഡ്) സഹോദര പുത്രനാണ്.

പൊതുദര്‍ശനം : ഡിസംബര്‍ 1ന് (തിങ്കളാഴ്ച) വൈകുന്നേരം 4 മുതല്‍ 8 മണി വരെ. സിനാട്ര മെമ്മോറിയല്‍ ഹോം, യോങ്കേഴ്സ് (Sinatra Memorial Home, 499 Yonkers Ave, Yonkers, NY 10704).

സംസ്‌ക്കാര ശുശ്രൂഷകള്‍ 3ന് (ബുധനാഴ്ച) രാവിലെ 10 ന് ബ്രോങ്ക്‌സ് സെയിന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍ ആരംഭിച്ച്, വൈറ്റ് പ്ലൈന്‍സിലുള്ള മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ നടത്തപ്പെടും.

Church Address : St. Thomas Syro Malabar Church, 810E, 221 St. Bronx)
Cemetery Address : Mount Calvary, 575 Hillside Ave, White Plains, NY 10603)

കൂടുതൽ വിവരങ്ങൾക്ക് : John Valiplackal – 917 657 1347

Mariamma Kurian Valliplackal passes away in New York.

More Stories from this section

family-dental
witywide