അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കാന്‍ നടത്തിയ സാമ്പത്തിക ഇടപാടുകൾ ചട്ടവിരുദ്ധമോ? ഇഡി അന്വേഷണം തുടങ്ങിയതായി റിപ്പോർട്ട്

കൊച്ചി: മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കാന്‍ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോര്‍ട്ട്. സ്‌പോണ്‍സര്‍ വിദേശത്തേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ ഈ നടപടി. ഇടപാടുകളില്‍ വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) നടന്നിട്ടുണ്ടോയെന്നാണ് പരിശോധന.

മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിവിവരശേഖരണവും പ്രാഥമിക പരിശോധനയും ആരംഭിച്ചിരിക്കുന്നത്.

പൊലീസിന്റെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ക്ക് വഴിവെക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌പോണ്‍സര്‍മാരുടെ പശ്ചാത്തലം വിശദീകരിച്ച് ആയിരുന്നു പൊലീസ് റിപ്പോര്‍ട്ട്.

സ്‌പോണ്‍സര്‍മാര്‍ക്കെതിരെ 19 കേസുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വഞ്ചനാക്കുറ്റത്തിന് ഉള്‍പ്പെടെ നിയമനടപടി നേരിടുന്നവരാണ് സ്‌പോണ്‍സര്‍മാരെന്നും മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോയത്. അര്‍ജന്റീനയെ കൊണ്ടുവരുന്നതിനുളള ഫണ്ടിന്റെ ഉറവിടം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചേക്കാമെന്നും ഇത് സംസ്ഥാന സര്‍ക്കാരിന് എതിരെയുളള നടപടിയായി ചിത്രീകരിക്കപ്പെടുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ED Started enquiry about the money deals related with AFA and Kerala Govt

More Stories from this section

family-dental
witywide