അക്കാര്യം മെറ്റ ഫെബ്രുവരി 10ന് യുഎസിലെ ജീവനക്കാരെ അറിയിക്കും, മറ്റ് രാജ്യങ്ങളിലുള്ളവരെ പിന്നീടും, പിരിച്ചുവിടൽ ഉറപ്പ്!

സാൻഫ്രാൻസിസ്കോ: മെറ്റയിൽ നിന്ന് മോശം പ്രകടനത്തിന്റെ പേരിൽ 3,600 ജീവനക്കാരെ പിരിച്ചുവിടുന്ന വിവരം ഔദ്യോ​ഗികമായി ഫെബ്രുവരി 10ന് ജീവനക്കാരെ അറിയിക്കുമെന്ന് റിപ്പോർട്ട്. പകരം പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുമെന്നും മെറ്റ അറിയിച്ചു.

കണക്കുകൾ പ്രകാരം മെറ്റയ്ക്ക് ആകെ 72,400 ജീവനക്കാരാണ് ആകെയുള്ളത്. ആകെയുള്ള ജീവനക്കാരിൽ ഒരു ശതമാനത്തിൽ താഴെയുള്ളവരെയാണ് ഈ നീക്കം ബാധിക്കുക. തൊഴിൽ നഷ്ടപ്പെടുന്ന യുഎസിലെ തൊഴിലാളികളെ ഫെബ്രുവരി 10 ന് അറിയിക്കും. മറ്റ് രാജ്യങ്ങളിലുള്ളവരെ പിന്നീട് അറിയിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

meta will fire over 3600 employees by February 10