ആഗോള തകരാറിന് പിന്നാലെ ഔട്ട്ലുക്ക്, ടീംസ് സേവനങ്ങൾ സാധാരണ നിലയിലേക്ക്; ഇമെയിൽ തടസ്സങ്ങൾ കുറഞ്ഞെന്ന് മൈക്രോസോഫ്റ്റ്

ആഗോളതലത്തിൽ ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് ടീംസ് ഉൾപ്പെടെയുള്ള സേവനങ്ങളിലുണ്ടായ തകരാർ പരിഹരിക്കപ്പെടുന്നതായി മൈക്രോസോഫ്റ്റ്. അയക്കാൻ കാത്തുകിടക്കുന്ന ഇമെയിലുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും സേവനങ്ങൾ സാധാരണ നിലയിലേക്ക് അടുക്കുകയാണെന്നും കമ്പനി അറിയിച്ചു. സേവന ലഭ്യതയിൽ പുരോഗതിയുണ്ടെന്നും എന്നാൽ ചില ഉപയോക്താക്കൾക്ക് ഇടയ്ക്കിടെ ലോഗിൻ തടസ്സങ്ങളും ഇമെയിൽ കൈമാറുന്നതിൽ കാലതാമസവും നേരിടാനിടയുണ്ടെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

നവംബർ 12 വ്യാഴാഴ്ചയാണ് മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങളെ ബാധിച്ച ആഗോള തകരാറുണ്ടായത്. ഔട്ട്ലുക്ക് ഇമെയിൽ ഉപയോഗിക്കുന്നവർക്കാണ് പ്രധാനമായും തടസ്സം നേരിട്ടത്. ഇമെയിൽ അയക്കാനോ സ്വീകരിക്കാനോ കഴിയാത്തതും ഇൻബോക്സ് തുറക്കുന്നതിലെ പ്രശ്നങ്ങളുമാണ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തത്. ഡൗൺഡിറ്റക്ടർ പ്രകാരം ഉച്ചയ്ക്ക് ഒന്നിനു ശേഷം ഔട്ട്ലുക്ക് സേവനത്തിൽ തടസ്സം നേരിട്ടതായി 1.30 ലക്ഷത്തോളം പേർ റിപ്പോർട്ട് ചെയ്തിരുന്നു. മൈക്രോസോഫ്റ്റ് ടീംസ്, എഐ അസിസ്റ്റന്റായ കോപൈലറ്റ്, മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ എന്നിവയിലും ആയിരക്കണക്കിന് ഉപയോക്താക്കൾ പ്രശ്നങ്ങൾ നേരിട്ടു.

തകരാറിന്റെ കാരണം പരിശോധിച്ചുവരികയാണെന്ന് കമ്പനി അറിയിച്ചു. വടക്കേ അമേരിക്കയിലും യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ പുരോഗതിയുണ്ടായിട്ടുണ്ട്. ഇമെയിൽ തടസ്സങ്ങൾ പൂർണമായി പരിഹരിക്കുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്. വൈകിയെത്തുന്ന സന്ദേശങ്ങൾ നഷ്ടപ്പെടാതിരിക്കാനായി 48 മണിക്കൂർ വരെ ഇമെയിൽ കൈമാറുന്നതിനുള്ള സമയപരിധി തുടരുകയാണെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. സേവനങ്ങൾ പൂർണമായി സാധാരണ നിലയിലാകുന്നതുവരെ ചില ഉപയോക്താക്കൾക്ക് തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാമെന്നും കമ്പനി അറിയിച്ചു.

Microsoft says email queues ‘approaching normal levels’ after global outage hits Outlook and Teams users

More Stories from this section

family-dental
witywide