പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഉപഹാരങ്ങള്‍ സ്വന്തമാക്കാൻ അവസരം; ഓണ്‍ലൈൻ ലേലം ഇന്ന് മുതൽ

ദില്ലി: കേന്ദ്രസാംസ്കാരിക മന്ത്രാലയവും നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്സും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഉപഹാരങ്ങൾ സ്വന്തമാക്കാൻ ഓൺലൈൻ ലേലം ഇന്ന് മുതൽ ആരംഭിച്ചു. 2019ൽ തുടങ്ങിയ ലേലത്തിന്‍റെ ഏഴാം പതിപ്പിനാണ് ഇന്ന് തുടക്കമായത്. കേരളത്തിലെ തനത് ആഭരണ പെട്ടിയായ നെട്ടൂർ പെട്ടി, വെള്ളിയിൽ നിർമിച്ച വീണ, തടിയിൽ തീർത്ത പഞ്ചമുഖി ഹനുമാൻ തുടങ്ങി വിവിധ സംസ്ഥാന സർക്കാരുകളും വകുപ്പുകളും വ്യക്തികളും പ്രധാനമന്ത്രിക്ക് നൽകിയ ഉപഹാരങ്ങളാണ് ലേലത്തിന് വെച്ചിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക കലാപൈതൃകം വിളിച്ചോതുന്നവയാണ് ഇതിലെ പല ഉപഹാരങ്ങളും. ഇന്ന് രാവിലെ 10 മണിക്ക് തുടങ്ങുന്ന ലേലം ഒക്ടോബർ രണ്ടുവരെ തുടരും. pmmementos.gov.in എന്ന വെബ്സൈറ്റിലൂടെ ഈ ഉപഹാരങ്ങൾ ലേലത്തിൽ സ്വന്തമാക്കാം. ലേലത്തിലൂടെ കിട്ടുന്ന തുക ഗംഗ ശുചീകരണ പദ്ധതിയായ നമാമി ഗംഗയിലേക്കാണ് ചെലവഴിക്കുക. കഴിഞ്ഞവർഷം നടത്തിയ ലേലത്തിൽ രണ്ടു കോടിയിലധികം രൂപയാണ് ലഭിച്ചത്.

More Stories from this section

family-dental
witywide