വേളാങ്കണ്ണിയില്‍ നിന്നും മടങ്ങുന്നതിനിടെ ഹൃദയാഘാതം ; കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങിവരുന്നതിനിടെ ട്രെയിനില്‍വെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു.

പുലര്‍ച്ചെ 3.30ന് തെങ്കാശിക്ക് സമീപംവെച്ചായിരുന്നു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ തെങ്കാശിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് രാവിലെ കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ എത്തിക്കും.

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ ഒ വി ലൂക്കോസിന്റെ മകനാണ് പ്രിന്‍സ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗമായ ഇദ്ദേഹം കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ്. യൂത്ത് ഫ്രണ്ട്, കെഎസ്സി സംസ്ഥാന അധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്.