വിജയം സ്വകാര്യ ട്യൂഷൻ വഴിയോ ? കേരളത്തിൽ സ്വകാര്യ ട്യൂഷൻ വ്യാപകം, പത്താംക്ലാസുകാരിൽ പകുതിയിലേറെപ്പേർക്കും സ്വകാര്യട്യൂഷനെന്നും കേന്ദ്ര സർവേ റിപ്പോർട്ട്

ന്യൂഡൽഹി: കേരളത്തിൽ സ്കൂൾവിദ്യാഭ്യാസത്തിനൊപ്പം സ്വകാര്യ ട്യൂഷൻ വ്യാപകമെന്ന് കേന്ദ്രസർവേ റിപ്പോർട്ട്. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻ്റെ സമഗ്രവിദ്യാഭ്യാസ സർവേയിലേതാണ് കണക്കുകൾ. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറിതലംവരെ 27.5 ശതമാനം വിദ്യാർഥികളും കൂടാതെ പത്താം ക്ലാസ് വിദ്യാർഥികളിൽ പകുതിയിലേറെപ്പേരും ട്യൂഷന് പോകുന്നുണ്ടെന്നാണ് റിപ്പോർട്ട് . ഹയർസെക്കൻഡറിയിൽ 41.6 ശതമാനം പേരും മിഡിൽ (6-8) ക്ലാസുകളിലുള്ളവരിൽ 27.5 ശതമാനം പേരും ട്യൂഷന് പോകുന്നുണ്ട്

പൊതുപരീക്ഷയെഴുതേണ്ട സെക്കൻഡറിതലത്തിലേക്കെത്തുമ്പോൾ ട്യൂഷന് പോകുന്നവരുടെ എണ്ണം കൂടുകയും കൂടാതെ ഗ്രാമീണവിദ്യാർഥികളെക്കാൾ (50.3) നഗരമേഖലയിലെ വിദ്യാർഥികളാണ് (57.6) കോച്ചിങ്ങിന് പോകുന്നതിലേറെയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഹയർസെക്കൻഡറിയിൽ നഗരമേഖലയെക്കാൾ (38.1) കൂടുതൽ ഗ്രാമീണമേഖലയിലെ വിദ്യാർത്ഥികളാണ് (45.5) കോച്ചിങ് സ്വീകരിക്കുന്നത്. ഒന്നാം ക്ലാസിന് മുമ്പുള്ള പ്രീപ്രൈമറിതലത്തിലും 3.7 ശതമാനം കുട്ടികൾ സ്വകാര്യ ട്യൂഷന് പോകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

More Stories from this section

family-dental
witywide