കെസി വേണുഗോപാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോടെത്തി 2 മണിക്കൂര്‍ കാത്തിരുന്നു, പക്ഷേ സതീശൻ കൂടിക്കാഴ്ച മുടക്കി, വിമർശനം തുടർന്ന് അൻവർ

മലപ്പുറം: വി ഡി സതീശനെതിരെ ആഞ്ഞടിച്ച് വീണ്ടും നിലമ്പൂര്‍ മുന്‍ എം എല്‍ എ. പി വി അന്‍വര്‍. കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച മുടക്കിയത് സതീശനാണെന്നും ഇനി നയം വ്യക്തമാക്കാനില്ലെന്നും അന്‍വര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കെ സി വേണുഗോപാലിന് പരിമിതികളുണ്ട്. വിഷയം അവസാനിപ്പിക്കാനാണ് കെ സിയുടെ ആഗ്രഹം. കെ സിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട്ടെത്തി രണ്ട് മണിക്കൂര്‍ കാത്തിരുന്നെങ്കിലും അദ്ദേഹത്തെ കാണാനാകാതെ മടങ്ങേണ്ടിവന്നു. ഈ തീരുമാനത്തിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.

അന്‍വറിനെ ഒതുക്കാനാണോ ശ്രമം അതോ പിണറായിയെ തോല്‍പ്പിക്കലാണോ ലക്ഷ്യമെന്ന് ചോദിച്ച അന്‍വര്‍ വി എസ് ജോയിയെ മത്സരിപ്പിക്കാന്‍ ആവശ്യപ്പെട്ടത് പാതകമാണോയെന്നും ആരാഞ്ഞു.

Also Read

More Stories from this section

family-dental
witywide