കണ്ണൂരിൽ നിന്നും ഊട്ടിയിലേക്കുള്ള യാത്രക്കിടെ മലയാളികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു, 20 അടി താഴ്ചയിലേക്ക് മറിഞ്ഞു, 17 പേർക്ക് പരിക്ക്

കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പുറപ്പെട്ട മലയാളികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു. തമിഴ്നാട് ഗൂഡല്ലൂരിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഗൂഡല്ലൂർ പാതൻതുറയിലായിരുന്നു അപകടം. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട ബസ് ഏകദേശം 20 അടി താഴ്ചയിലേക്കാണ് പതിച്ചത്.

ഊട്ടിയിലേക്കുള്ള യാത്രക്കിടെ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ പ്രദേശവാസികളെത്തി വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റി. ബസിലുണ്ടായിരുന്നവരെ പരിക്കുകളോടെ ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read

More Stories from this section

family-dental
witywide