കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കാതെ സര്‍ക്കാര്‍, അഴിമതിക്കാരെ എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് കോടതി

കൊച്ചി : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രണ്ടു പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി നല്‍കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിലാണ് വിമര്‍ശനം. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.

പ്രതികളായ കോണ്‍ഗ്രസ് നേതാവ് ആര്‍ ചന്ദ്രശേഖരനും മുന്‍ എം ഡി പി എ രതീഷിനും സര്‍ക്കാര്‍ എന്തിനാണ് സംരക്ഷണം ഒരുക്കുന്നതെന്ന് കോടതി ചോദിച്ചു. അഴിമതിക്കാരെ എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു. മാത്രമല്ല, അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഉത്തരവില്‍ എഴുതേണ്ടി വരുമെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഒരാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. നിയമത്തെ അംഗീകരിക്കുന്ന നിലപാട് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകണമെന്നും കോടതി ഓര്‍മ്മപ്പെടുത്തി.

Why is the government protecting the corrupt? – the court asked

More Stories from this section

family-dental
witywide