ഓസ്‌ട്രേലിയയിൽ റഗ്ബി ആരാധകർക്കിടയിലേക്ക് കാർ ഇടിച്ചുകയറി 10 പേർക്ക് പരിക്ക്; 18-കാരൻ അറസ്റ്റിൽ

ന്യൂകാസിൽ (ഓസ്‌ട്രേലിയ): ഓസ്‌ട്രേലിയയിലെ ന്യൂകാസിലിൽ റഗ്ബി ആരാധകർക്കിടയിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ ന്യൂകാസിലിന്റെ പ്രാന്തപ്രദേശമായ വാൾസെൻഡിലാണ് ദരുന്തം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന 18 വയസ്സുകാരനായ യുവാവിനെ പൊലീസ് സംഭവസ്ഥലത്തുനിന്നു തന്നെ അറസ്റ്റ് ചെയ്തു.

നാഷണൽ റഗ്ബി ലീഗ് ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ സിഡ്നിയിലേക്ക് പോകുന്ന പ്രാദേശിക ടീമായ ‘ന്യൂകാസിൽ നൈറ്റ്സിനെ’ യാത്രയാക്കാൻ റോഡരികിൽ തടിച്ചുകൂടിയ ആരാധകർക്കിടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. പരിക്കേറ്റവരിൽ 5 വയസ്സുള്ള ഒരു പെൺകുട്ടിയുടെയും 67 വയസ്സുള്ള വയോധികന്റെയും നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരെ ജോൺ ഹണ്ടർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർ കാറിന്റെ എഞ്ചിൻ അമിതമായി ശബ്ദിപ്പിക്കുകയും ആവേശത്തിൽ വണ്ടി ഓടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു എന്ന് ന്യൂകാസിൽ മേയർ ഗാവിൻ മോറിസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണങ്ങൾ അനുസരിച്ച് ഈ സംഭവത്തിന് ഭീകരവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് ന്യൂ സൗത്ത് വെയ്ൽസ് പൊലീസ് അറിയിച്ചു. അറസ്റ്റിലായ ഡ്രൈവറെ നിർബന്ധിത ലഹരിപരിശോധനകൾക്ക് വിധേയനാക്കിയിട്ടുണ്ട്.

അപകടത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ന്യൂ സൗത്ത് വെയ്ൽസ് പ്രീമിയർ ക്രിസ് മിൻസ് എന്നിവർ കടുത്ത ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.

10 injured after car plows into rugby fans in Australia; 18-year-old arrested.

More Stories from this section

family-dental
witywide